Sorry, you need to enable JavaScript to visit this website.

ഭൂമിക്കടിയില്‍ മുത്തുകള്‍, അതിരാവിലെയെത്തി  കുഴിക്കാന്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ

ഭോപാല്‍- മുത്ത് പതിപ്പിച്ച ഒരുപാട് ആഭരണങ്ങള്‍ ഉണ്ടായെങ്കില്‍ എന്ന് കൊതിക്കുന്നവരുണ്ട്. പക്ഷേ, മുത്തിന് നല്ല വിലയാണ്. എന്നാല്‍, അടുത്തിടെ മധ്യപ്രദേശിലെ ഒരു പ്രദേശത്ത് നിന്നും ഭൂമിക്കടിയില്‍ മുത്തുകള്‍ കണ്ടെടുത്തു. അതോടെ ഗ്രാമവാസികള്‍ അത് കുഴിച്ചെടുക്കുന്നതിന് വേണ്ടി അവിടെ തന്നെ സമയം ചെലവഴിക്കുകയാണ്.
ദാമോ ജില്ലയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള ഖിര്‍ക്കയിലെ ബാലാകോട്ട് ഗ്രാമത്തിന് സമീപമാണ് മുത്തുകളുടെ കലവറ. ഇത് അറിഞ്ഞതോടെ ഗ്രാമവാസികള്‍ മൊത്തം സ്ഥലത്തെത്തി സ്ഥലം കുഴിക്കാന്‍ തുടങ്ങി. അതില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പെടുന്നു. പലരും മുത്തുകള്‍ക്ക് വേണ്ടി തെരയുന്നത് കാണിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ചില ഗ്രാമവാസികളെ ഭാഗ്യം കടാക്ഷിക്കുകയും ചെയ്തു. ചിലര്‍ക്ക് ചില കറുത്ത മുത്തുകളൊക്കെ കണ്ടെത്താന്‍ സാധിച്ചു. മറ്റുള്ളവര്‍ ഇപ്പോഴും തെരഞ്ഞു കൊണ്ടിരിക്കുകയാണത്രെ. ഇരുന്നൂറോളം പേരാണ് അതിരാവിലെ തന്നെ മുത്തുകള്‍ തിരയുന്നതിന് വേണ്ടി സ്ഥലത്തെത്തിയിരുന്നു. വീഡിയോയില്‍ ഗ്രാമവാസികള്‍ ആവേശത്തോടെയും പ്രതീക്ഷയോടെയും മുത്തിന് വേണ്ടി തിരയുന്നത് കാണാം. ഗ്രാമവാസികള്‍ പറയുന്നത് കഴിഞ്ഞ മാസം ഏകദേശം ഒരു കിലോ മുത്ത് കുഴിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നാണ്.
സൈസിനും തൂക്കത്തിനും അനുസരിച്ചാണ് കറുത്ത മുത്തുകളുടെ വില നിശ്ചയിക്കുന്നത്. ചില ഗ്രാമവാസികള്‍ അവിടെ നിന്നും കണ്ടെത്തിയ മുത്തുകള്‍ വിറ്റ് പത്തായിരം മുതല്‍ പതിനയ്യായിരം രൂപ വരെ നേടിയിട്ടുണ്ട്. 

Latest News