രാഹുല്‍ ഗാന്ധി അദാനി വിഷയം ഉന്നയിച്ചതില്‍ മമതയ്ക്ക് അസംതൃപ്തി

ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധി അദാനി വിഷയത്തെ കുറിച്ച് സംസാരിച്ചത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അതൃപ്തി. ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളുമായി ആലോചിക്കാതെയാണ് രാഹുലിന്റെ പ്രസ്താവനയെന്നാണ് മമതയുടെ കാഴ്ചപ്പാട്.

അദാനി ഗ്രൂപ്പിനെതിരായ പുതിയ ആരോപണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

അദാനി ഗ്രൂപ്പിന്റെ ഓഹരികളിലേക്ക് ഗണ്യമായ നിക്ഷേപം എത്തിക്കാന്‍ മൗറീഷ്യസ് ഒപെക് ഫണ്ട് ഉപയോഗിച്ചുവെന്ന് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് ആരോപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. 

പ്രധാനമന്ത്രിയും ഒരു പ്രത്യേക വ്യവസായിയും തമ്മിലുള്ള അവിശുദ്ധ ബന്ധം എല്ലാവര്‍ക്കും കാണാവുന്നതേയുള്ളൂ. പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കുകയും അദാനി വിഷയത്തില്‍ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുകയും വേണം' എന്നാണ് അദാനി ഗ്രൂപ്പിനെതിരായ പുതിയ ആരോപണങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

Latest News