പുതുപ്പള്ളിയില്‍ വലിയ അവകാശവാദത്തിനില്ല, യു ഡി എഫിന് ഈസി വാക്കോവര്‍ കിട്ടില്ലെന്ന് എം വി ഗോവിന്ദന്‍

കോട്ടയം - പുതുപ്പള്ളിയില്‍ വലിയ അവകാശവാദങ്ങള്‍ക്കില്ലെന്നും ഏകപക്ഷീയമായ വിജയം യു ഡി എഫിന് ഉണ്ടാകില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതേസമയം ഇടതു പക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും യു ഡി എഫ് കരുതും പോലെ ഈസി വാക്ക്ഓവര്‍ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ വികസന വിഷയങ്ങള്‍ അടക്കം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. ഉമ്മന്‍ചാണ്ടിയെ മാത്രം മുന്നില്‍ നിര്‍ത്തിയാണ് യു ഡി എഫ് മത്സരിക്കുന്നത്. ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരികത എല്ലാരോടും ഉണ്ടാവില്ല. പുതുപ്പള്ളിയില്‍ രാഷ്ട്രീയ മത്സരമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest News