Sorry, you need to enable JavaScript to visit this website.

ലൂണ തകര്‍ന്നു വീണിടത്ത് ചന്ദ്രനില്‍ ഗര്‍ത്തം രൂപപ്പെട്ടുവെന്ന് നാസ

ന്യൂയോര്‍ക്ക്- റഷ്യയുടെ ചാന്ദ്രപര്യവേക്ഷണ ലാന്‍ഡര്‍ ലൂണ 25 തകര്‍ന്നു വീണ് ചന്ദ്രനില്‍ ഗര്‍ത്തം രൂപപ്പെട്ടതായി നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുമെന്നു കരുതിയ ലൂണ 25 ആഗസ്ത് 19ന് നിയന്ത്രണം വിട്ട് തകര്‍ന്നു വീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിലാണ് ചന്ദ്രനില്‍ 10 മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം രൂപപ്പെട്ടതെന്ന് നാസയുടെ കണ്ടെത്തലില്‍ പറയുന്നു. 

ഗര്‍ത്തം രൂപപ്പെട്ട ചിത്രമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. യു. എസ് നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ പേടകമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ലൂണ 25 തകര്‍ന്നുവീണ സ്ഥലത്താണ് ഈ ഗര്‍ത്തമെന്നതിനാല്‍ ദൗത്യത്തിന്റെ ആഘാതത്തെ തുടര്‍ന്നാണെന്ന നിഗമനത്തിലേക്ക് നാസ എത്തിച്ചേര്‍ന്നത്.

Latest News