അനുവദിച്ചതിലും കൂടുതല്‍ അവധി; സൗദിയില്‍ രണ്ട് നഴ്‌സുമാരെ പിരിച്ചുവിട്ടു

ഫയല്‍ ഫോട്ടോ
ജിസാന്‍ - അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ദിവസം ലീവെടുത്തതിന് രണ്ടു സൗദി നഴ്‌സുമാരെ ജിസാന്‍ ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടു. ഇതേ നിയമ ലംഘനത്തിന് ജിസാന്‍ പ്രവിശ്യയിലെ ഏതാനും ആശുപത്രികളിലെ മറ്റു നഴ്‌സുമാര്‍ക്കെതിരെ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണ്. പ്രവിശ്യയിലെ ആശുപത്രികളില്‍ ആരോഗ്യ വകുപ്പിനു കീഴിലെ ഫോളോഅപ് വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്. പരിശോധനകള്‍ക്കിടെ വീഴ്ചകള്‍ വരുത്തിയതായി കണ്ടെത്തിയ നിരവധി ജീവനക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
 
 
 

Latest News