Sorry, you need to enable JavaScript to visit this website.

ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെ, ചിലര്‍ക്ക് അവരുടെ സ്വാര്‍ത്ഥത കാരണം ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മോഹന്‍ ഭാഗവത്

ഫയല്‍ ചിത്രം

നാഗ്പൂര്‍ - ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ആര്‍ എസ് എസ് നിലപാട് ആവര്‍ത്തിച്ച് ആര്‍ എസ് എസ് തലവന്‍  മോഹന്‍ ഭാഗവത്. ചിലര്‍ക്ക് ഇത് മനസ്സിലായിട്ടുണ്ട്, ചിലര്‍ക്ക് അവരുടെ ശീലങ്ങളും സ്വാര്‍ത്ഥതയും കാരണം മനസ്സിലാക്കാന്‍ കഴിയുന്നില്ല.  ചില ആളുകള്‍ ഇത് മറന്നുപോയെന്നും അദ്ദേഹം പറഞ്ഞു.  'ദൈനിക് തരുണ്‍ ഭാരത്' ദിനപത്രം നടത്തുന്ന ശ്രീ നര്‍കേസരി പ്രകാശന്‍ ലിമിറ്റഡിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ എസ് എസ് മേധാവി. ഹിന്ദുസ്ഥാന്‍ ഒരു 'ഹിന്ദു രാഷ്ട്ര'മാണ്, ഇത് ഒരു വസ്തുതയാണ്. പ്രത്യയശാസ്ത്രപരമായി, എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്,  ഇന്ന് ഭാരതത്തില്‍ ഉള്ളവരെല്ലാം ഹിന്ദു സംസ്‌കാരവുമായും ഹിന്ദു പൂര്‍വ്വികരുമായും ഹിന്ദു ഭൂമിയുമായും ബന്ധപ്പെട്ടവരാണെന്ന്  മോഹന്‍ ഭാഗവത് പറഞ്ഞു.

 

 

Latest News