ജിദ്ദ - ഇറാന്‍ കപ്പലിലെ ജീവനക്കാരനെ സൗദി അതിര്‍ത്തി സുരക്ഷാ സേന ആശുപത്രിയിലേക്ക് നീക്കി. ചെങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ ഇറാന്‍ പതാക വഹിച്ച കപ്പലില്‍ നിന്ന് സഹായ അപേക്ഷ ലഭിക്കുകയായിരുന്നു. കപ്പലിലെ മുഴുവന്‍ ജീവനക്കാരും ഇറാനികളായിരുന്നു. യാത്രാ മധ്യേ കപ്പല്‍ ജീവനക്കാരിലൊരാള്‍ അസുഖം ബാധിച്ച് അവശനിലയിലായതോടെയാണ് ഇയാള്‍ക്ക് വേഗത്തില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കപ്പല്‍ ക്യാപ്റ്റന്‍ സൗദി അതിര്‍ത്തി സുരക്ഷാ സേനയുടെ സഹായം തേടിയത്.
വിവരം ലഭിച്ചയുടന്‍ അതിര്‍ത്തി സുരക്ഷാ സേന ഇറാന്‍ കപ്പലില്‍ നിന്ന് ജീവനക്കാരനെ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. 2016 മുതല്‍ വിച്ഛേദിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ തുറക്കാനും നേരത്തെ ഒപ്പുവെച്ച സുരക്ഷാ സഹകരണ കരാര്‍ നടപ്പാക്കാനും മാര്‍ച്ച് പത്തിന് ഇരു രാജ്യങ്ങളും ബെയ്ജിംഗില്‍ വെച്ച് കരാര്‍ ഒപ്പുവെച്ചിരുന്നു.