സോണിയയും രാഹുലും ഖാർഗെയും നിതീഷും യെച്ചൂരിയുമില്ല; 'ഇന്ത്യ' സഖ്യത്തിന് 13 അംഗ ഏകോപന സമിതി

ന്യൂഡൽഹി - എൻ.ഡി.എക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തെ നയിക്കുന്നതിന് ദേശീയ തലത്തിൽ 13 അംഗ ഏകോപനസമിതിയായി. 
 കെ.സി വേണുഗോപാൽ(കോൺഗ്രസ്), ശരത് പവാർ(എൻ.സി.പി), എം.കെ സ്റ്റാലിൻ(ഡി.എം.കെ), സഞ്ജയ് റാവത്ത്(ശിവസേന), തേജസ്വി യാദവ് (ആർ.ജെ.ഡി), അഭിഷേക് ബാനര്ജി (തൃണമൂൽ കോൺഗ്രസ്), രാഘവ് ചദ്ദ (ആം ആദ്മി പാർട്ടി), ജാവേദ് അലി ഖാൻ(സമാജ്‌വാദി പാർട്ടി), ലലൻ സിംഗ് (ജെ.ഡി.യു), ഹേമന്ദ് സോറൻ(ജെ.എം.എം), ഡി രാജ (സി.പി.ഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹ്ബൂബ മുഫ്തി (പി.ഡി.പി) എന്നിവരാണ് 13 അംഗ പട്ടികയിലുള്ളത്. ഇതിൽ കൺവീനർ വേണേമോ വേണ്ടയോ എന്നതിൽ തീരുമാനം പിന്നീട് എടുക്കും.
 

Latest News