Sorry, you need to enable JavaScript to visit this website.

ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിയുടെ കൈ അറ്റു; തുന്നിച്ചേർക്കാൻ കോട്ടയത്ത് തീവ്ര ശ്രമം

കോട്ടയം - വൈക്കത്ത് ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിയുടെ കൈ അറ്റു. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർത്ഥ(20)യുടെ കൈയാണ് അറ്റത്. ഗുരുതര പരുക്കുകളോടെ ഇവരെ കോട്ടയം കാരിത്താസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
 അറ്റുപോയ കൈയും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. യുവതിയുടെ കൈ തുന്നി ചേർക്കാനുള്ള അടിയന്തര ശസ്ത്രക്രിയ പുരോഗമിക്കുകയാണെന്നാണ് വിവരം. 
 വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വൻ ജനത്തിരക്കിനിടെ ട്രാക്കിനിടയിൽപ്പെട്ടുപോയ യുവതിയുടെ കൈ അറ്റുപോയി.
 

Latest News