ന്യൂദൽഹി- ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' എന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി അംഗങ്ങളെക്കുറിച്ചുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.
സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്ര സർക്കാർ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തുടനീളം ഒരേസമയം തെഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നിർദേശമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം. ലോക്‌സഭയിലേക്കും ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന അസംബ്ലികളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്താനാണ് ആലോചന. ഏകദേശം ഒരേ സമയത്തായിരിക്കും വോട്ടെടുപ്പ് നടത്തുക.
.