കോണ്‍ഗ്രസ് ദേശീയ നേതൃത്വം പുറത്തിറക്കിയ  ഇന്ത്യയുടെ കരുത്ത് പോസ്റ്ററില്‍ പിണറായി 

ന്യൂദല്‍ഹി-ഇന്ത്യയുടെ കരുത്ത് പിണറായി വിജയന്‍ എന്ന് പരാമര്‍ശിക്കുന്ന പോസ്റ്റര്‍ പുറത്തിറക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ദി പവര്‍ ഓഫ് ഇന്ത്യ പോസ്റ്ററില്‍ ആണ് പിണറായി വിജയന്റെ ഉള്‍പ്പെടുത്തിയത്. ഇന്ത്യ കൂട്ടായ്മയുടെ കരുത്താണ് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ എന്ന് വിശദീകരിക്കുന്നതാണ് പോസ്റ്റര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമാണ് പോസ്റ്ററില്‍ ഉള്ളത്. പോസ്റ്റര്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അടക്കം പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ ശബ്ദം ഇന്ത്യ, ഇന്ത്യയുടെ കരുത്ത് എന്നീ വിശേഷണങ്ങളും പോസ്റ്ററിലുണ്ട്.

Latest News