Sorry, you need to enable JavaScript to visit this website.

ചിന്ത ജറോമിന് കുടിശ്ശിക അനുവദിച്ചത് 9 ലക്ഷം,  ശമ്പളം ഇരട്ടിച്ചത് മുന്‍കാല പ്രാബല്യത്തോടെ

തിരുവനന്തപുരം-യുവജനകമ്മിഷന്‍ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പള കുടിശ്ശിക അനുവദിച്ചു. 8,80,645 രൂപയാണ് ചിന്തയ്ക്ക് നല്‍കാനുണ്ടായിരുന്നത്. മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ശമ്പളം ഇരട്ടിയായി ഉയര്‍ത്തിയത്. 2017 ജനുവരി 6 മുതല്‍ 2018 മേയ് 25 വരെയുള്ള കാലത്തെ അധികശമ്പളമാണ് അനുവദിച്ചിരിക്കുന്നത്. 2016 ഒക്ടോബര്‍ 14 നാണ് ചിന്തയെ കമ്മിഷന്‍ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം. അധികാരത്തിലേറിയതിനു പിന്നാലെ ശമ്പളം ഒരു ലക്ഷമായി ഉയര്‍ത്തുകയായിരുന്നു. 2017 ജനുവരി 6 മുതല്‍ ശമ്പളം ഒരു ലക്ഷം ആക്കി യുവജനകാര്യ വകുപ്പ് 2023 ജനുവരി 23 ന് ഉത്തരവിറക്കി. 
മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ശമ്പളം വര്‍ധിപ്പിച്ചത്. ഈയിനത്തിലുള്ള കുടിശികയാണ് ലഭിച്ചത്. കമ്മിഷന്‍ അധ്യക്ഷ എന്ന നിലയില്‍ ശമ്പളവും അലവന്‍സും ആയി ചിന്ത 82,91,485 രൂപ കൈപ്പറ്റിയെന്നു മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ 10ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു.

Latest News