ഖുലൈസിൽ ബസും കാറും കൂട്ടിയിടിച്ച് ആറു മരണം

ഖുലൈസിൽ അപകടത്തിൽപെട്ട് തകർന്ന ബസും കാറും.

ജിദ്ദ- ഖുലൈസിൽ ബസും കാറും കൂട്ടിയിടിച്ച് ആറു പേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിത വേഗമാണ് അപകട കാരണം. ഇടിയുടെ ആഘാതത്തിൽ ബസിലും കാറിലും തീ പടർന്നു പിടിച്ചു. ഇന്നലെ ഉച്ചക്കാണ് അപകടം. പരിക്കേറ്റവരിൽ മൂന്നു പേരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ഖുലൈസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേർക്ക് സംഭവസ്ഥലത്ത് വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയതായി ജിദ്ദ റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അബൂ സൈദ് പറഞ്ഞു.

Latest News