വര്‍ക്കലയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

തിരുവനന്തപുരം - വര്‍ക്കല കരുനിലക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു.  കരുനിലക്കോട് കലാനിലയത്തില്‍ സംഗീത് (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു അപകടം റോഡിലേക്ക് തെറിച്ചുവീണ സംഗീതിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഗീതിനൊപ്പം ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന് ഇടയാക്കിയ ബസിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

 

Latest News