Sorry, you need to enable JavaScript to visit this website.

ശിഹാബ് തങ്ങൾ, സെയ്തുമർ ബാഫഖി തങ്ങൾ അനുസ്മരണം നടത്തി

ശിഹാബ് തങ്ങൾ , സെയ്തുമർ ബാഫഖി തങ്ങൾ അനുസ്മരണം തലശ്ശേരി ശിഹാബ് തങ്ങൾ സൗധത്തിൽ സി പി സെയ്തലവി ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി- പ്രകോപനങ്ങളെയും പ്രതിസന്ധികളെയും ആത്മസംയമനത്തിന്റെ പുഞ്ചിരി കൊണ്ട് പ്രതിരോധിച്ച് സമാധാന സന്ദേശം പകർന്ന മഹാ മനീഷിയായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ് ലിം  ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി സെയ്തലവി പറഞ്ഞു. മുസ് ലിം  ലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം വിജയിപ്പിച്ചവർക്കുള്ള അനുമോദനവും ശിഹാബ് തങ്ങൾ & സെയ്തുമർ ബാഫഖി തങ്ങൾ അനുസ്മരണവും   തലശ്ശേരി ശിഹാബ് തങ്ങൾ സൗധത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം മുസ് ലിം  ലീഗ് പ്രസിഡന്റ് എ.കെ ആബൂട്ടി ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ് ലിം  ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻറ് അഡ്വ. അബ്ദുൽ  കരീം ചേലേരി പുരസ്‌കാര സമർപ്പണം നടത്തി . ഷാനിദ് മേക്കുന്ന് സ്വാഗതം പറഞ്ഞു .
മുസ് ലിം  ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.കെ.എ.ലത്തീഫ് അനുസ്മരണ പ്രഭാഷണം നടത്തി.  ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി പി .കെ സുബൈർ, എൻ .മഹമൂദ് ,കെ സി അഹമ്മദ്,റഷീദ് കരിയാടൻ, എൻ.മൂസ, ഖാലിദ് മാസ്റ്റർ, ആര്യ ഹുസൈൻ, സുലൈമാൻ കിഴക്കയിൽ, അസീസ് വടക്കുമ്പാട്, പാലക്കൽ സാഹിർ, പള്ളിക്കണ്ടി യൂസഫ് ഹാജി, , തസ് ലിം  ചേറ്റം കുന്ന്, റഷീദ് തലായി ,ഷെറിൻ ചൊക്ലി, ഷഹബാസ് കായ്യത്ത് ,പി പി മുഹമ്മദലി,കെ സി തസ്‌നി, സഫ് വാൻ കെ. പി പ്രസംഗിച്ചു.

Latest News