രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി യൂത്ത് ലീഗ് നേതാക്കള്‍

ന്യൂദല്‍ഹി- മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്  സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം  എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണ അറിയിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ഗീയ ധ്രുവീകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കൂട്ടായ പരിശ്രമമുണ്ടാകണമെന്നും യുവാക്കള്‍ അതിനായി രംഗത്തിറങ്ങണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നവമ്പര്‍ 24 മുതല്‍ ഡിസംബര്‍ 24വരെ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജന യാത്ര നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷറഫലി, ദല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

Latest News