Sorry, you need to enable JavaScript to visit this website.

വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

ആംബുലൻസ് പൈലറ്റ് ജോൺസൺ പി.എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിട്ടു കുരിയാക്കോസ് എന്നിവർ

കൊച്ചി- വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അശമന്നൂർ കുന്നത്തുനാട് കോട്ടച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശിനിപുഷ്പ (26) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പ്രസവം നടക്കുകയായിരുന്നു. 
തുടർന്ന് ഒപ്പമുള്ളവർ 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോതമംഗലം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ജോൺസൺ പി.എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിട്ടു കുരിയാക്കോസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ബിട്ടു കുരിയാക്കോസ്  അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും ഉടൻ ആംബുലൻസ് പൈലറ്റ് ജോൺസൺ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞിനും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Latest News