ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്ക്കരിക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്ന് എം വി ഗോവിന്ദന്‍

കോഴിക്കോട് - പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്ക്കരിക്കാനാണ് ബി ജെ പിയുടെ ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് കേരളം പ്രഖ്യാപിക്കുകയാണ് ചെ്‌യ്തത്. അതാണ് കേന്ദ്രം ഒഴിവാക്കിയ പാഠഭാഗം ഉള്‍പ്പെടുത്തി കേരളം പുസ്തകം പ്രസിദ്ധീകരിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ കേന്ദ്ര കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടിനു വേണ്ടിയുള്ള  പാഴ് വസ്തു ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കക്കട്ടില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ -3 റോവര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടു. ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കുമെന്നാണ് ചില ബി ജെ പി നേതാക്കളുടെ പ്രഖ്യാപനം. ശാസ്ത്രം മുന്നേറുന്നിടത്താണ് ഈ വിധത്തില്‍ അപമാനിക്കുന്ന രീതി സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest News