Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചന്ദ്രനിൽ സാമ്രാജ്യം തീർത്ത് ഇന്ത്യ

സ്രോതസ്സുകൾ തേടിയുള്ള ഈ യാത്രകൾ മനുഷ്യ ചരിത്രത്തെ മാറ്റിമറിച്ചു. ഇനിയിത്തരം യാത്രകൾ ഭൂമിക്കു പുറത്തേക്കായിരിക്കുമെന്ന സൂചനകൾ വന്നുകഴിഞ്ഞു. സൗരയൂഥത്തിൽ പലയിടത്തും മനുഷ്യർക്ക് പ്രയോജനകരമായ ഇടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. അതു കണ്ടെത്തി മുന്നേറുക യാകും മനുഷ്യരാശിയുടെ മുന്നിലുള്ള വഴി. ചന്ദ്രയാൻ-3 ന്റെ വിജയം അതിനുള്ള തുടക്കമാവട്ടെ.

 


തികച്ചും ദീർഘവീക്ഷണത്തോടെയുള്ള ഭാവി മുന്നിൽ കണ്ടിട്ടുള്ള ദൗത്യമാണ് ചന്ദ്രയാൻ-3 ലാൻഡർ ഇറക്കം പൂർത്തീകരിച്ചതോടെ ഇന്ത്യ യാഥാർഥ്യമാക്കിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമിറങ്ങിയ ദൗത്യമായി ചന്ദ്രയാൻ-3 വിക്രം ലാൻഡർ മാറിയിരിക്കുന്നു. ചന്ദ്രനിലേക്ക് മനുഷ്യനെ തിരികെ കൊണ്ടുപോകാനായി നാസ ഒരുക്കിയ ബൃഹദ് പദ്ധതിയാണ് ആർട്ടിമിസ്. ഈ പദ്ധതിയുടെ മൂന്നാം ദൗത്യത്തിൽ മനുഷ്യർ വീണ്ടും ചന്ദ്രനിലെത്തും. ചന്ദ്രയാൻ3 ഇപ്പോഴിറങ്ങിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ആർട്ടിമിസും ഇറങ്ങുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യ ലോകം കീഴടക്കിയിരിക്കുകയാണ്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥിന്റെ നേതൃത്വത്തിൽ ചന്ദ്രയാൻ3 ദൗത്യം വിജയകരമായി പൂർത്തിയാക്കിയപ്പോൾ ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ ഐതിഹാസിക വിജയം സുവർണ ലിപികളിൽ എഴുതിച്ചേർത്തു. ഇതുവരെ പുറത്തെത്തിയ കണക്കനുസരിച്ച് ചന്ദ്രയാൻ3 ദൗത്യത്തിനായി  625 കോടി രൂപയാണ് ചെലവ്. 2022 ലെ ഏറ്റവും വലിയ പണം വാരി ഹോളിവുഡ് ചലച്ചിത്രമായ അവതാർദ വേ ഓഫ് വാട്ടറിന്റെ ബജറ്റ് 3820 കോടി രൂപയാണ്. അവതാറിന്റെ ആറിലൊന്ന് മാത്രമാണ് ചന്ദ്രയാനു വേണ്ടിവന്ന ചെലവ്. ബഹിരാകാശ ദൗത്യം പ്രമേയമാക്കിയ ഇന്റർസ്റ്റെല്ലർ (2014)  എന്ന ഹോളിവുഡ് സിനിമയുടെ ബജറ്റുണ്ടെങ്കിൽ (ഏകദേശം 1200 കോടി രൂപ) ഏകദേശം രണ്ട് ചന്ദ്രയാൻ ദൗത്യം നടത്താം. 
അമേരിക്കയും സോവിയറ്റ് യൂനിയനും ചൈനയും മാത്രമാണ് ഇതുവരെ ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്. ഈ മൂന്ന് രാജ്യങ്ങൾ ഇപ്പോൾ ലോകത്തെ നിയന്ത്രിക്കുകയും തങ്ങളുടെ മേൽക്കോയ്മ അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ മൂന്നുപേരും ചന്ദ്രനെ കീഴടക്കിയിരുന്നു. അവർക്കു ശേഷം ആരുടെയും സാങ്കേതിക സഹായമില്ലാതെയാണ് ഇന്ത്യയുടെ ഈ നേട്ടം എന്നത് മറ്റു പല രാജ്യങ്ങൾക്കും പ്രതീക്ഷ നൽകുന്നതാണ്. എന്തിനാണ് ബഹിരാകാശ ഗവേഷണത്തിന് ഇത്രയധികം പണം ചെലവഴിക്കുന്നത് എന്ന ചോദ്യം മുൻ പ്രധാനമന്ത്രി നെഹ്‌റുവിന്റെ കാലത്ത് ഉയർന്നിരുന്നു. ഇന്ത്യ അതിന്റെ സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ തുടങ്ങിയിട്ടേയുള്ളൂ. വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹ വിക്ഷേപണങ്ങളിൽ ഇന്ത്യ ഇന്ന് മുൻപന്തിയിലാണ്. ചന്ദ്രയാൻ3 ന്റെ വിജയത്തോടെ ബഹിരാകാശ രംഗത്ത് ഇന്ത്യയെ അജയ്യനായി ലോകം അംഗീകരിക്കും. ബില്യൺ കണക്കിന് ഡോളറിന്റെ ബിസിനസ് ഇടപാടുകൾ നടക്കുന്ന ചന്ദ്ര സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പ്രവേശന ടിക്കറ്റാണ് ചന്ദ്രയാൻ3 ന്റെ വിജയം. ഈ നേട്ടം ബഹിരാകാശ സാങ്കേതിക വിദ്യയിൽ കൂടുതൽ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കും. സ്വകാര്യ സ്റ്റാർട്ടപ്പുകൾക്കും വലിയ അവസരങ്ങൾ തുറക്കും. ചന്ദ്രയാൻ വിജയിക്കുന്നതോടെ കേരളത്തിലും മാറ്റങ്ങളുണ്ടാകും. കേരളത്തിലെ ബഹിരാകാശ പാർക്ക് ഒരു വലിയ സാധ്യതയായി വളരും. ഐ.എസ്.ആർ.ഒ പിറന്ന കേരളം ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ മേഖലയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാഷ്ട്രങ്ങളെ ഇടപഴകുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നയതന്ത്രത്തിൽ സ്‌പേസ് ഇപ്പോൾ ഒരു പ്രധാന ഘടകമാണ്. 
നമ്മുടെ അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഉപഗ്രഹ സേവനങ്ങൾ നൽകിക്കൊണ്ട് ഇന്ത്യ ഈ നയതന്ത്രത്തെ ഫലപ്രദമായി ഉപയോഗിക്കുകയും അവരുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് മുന്നിട്ടിറങ്ങുകയും ചെയ്യുന്നു. ഈ ചന്ദ്രയാൻ വിജയം റോക്കറ്റ് വേഗത്തിൽ ദരിദ്രരാജ്യമെന്ന ഇന്ത്യയുടെ പദവി മാറ്റും.
കാലങ്ങൾക്ക് മുൻപ് കപ്പൽ യാത്രകളിലൂടെ മനുഷ്യർ പുതിയ പ്രദേശങ്ങൾ കണ്ടെത്തി. സുഗന്ധദ്രവ്യങ്ങളും മറഞ്ഞുകിടക്കുന്ന നിധികളെക്കുറിച്ചുള്ള കഥകളുമൊക്കെ ഈ യാത്രകൾക്ക് പ്രചോദനമേകി. സ്രോതസ്സുകൾ തേടിയുള്ള ഈ യാത്രകൾ മനുഷ്യ ചരിത്രത്തെ മാറ്റിമറിച്ചു. ഇനിയിത്തരം യാത്രകൾ ഭൂമിക്കു പുറത്തേക്കായിരിക്കുമെന്ന സൂചനകൾ വന്നുകഴിഞ്ഞു. സൗരയൂഥത്തിൽ പലയിടത്തും മനുഷ്യർക്ക് പ്രയോജനകരമായ ഇടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. അതു കണ്ടെത്തി മുന്നേറുകയാകും മനുഷ്യരാശിയുടെ മുന്നിലുള്ള വഴി. ചന്ദ്രയാൻ3 ന്റെ വിജയം അതിനുള്ള തുടക്കമാവട്ടെ.

Latest News