Sorry, you need to enable JavaScript to visit this website.

ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമോ? അപ്രതീക്ഷിതമായി പാര്‍ലമെന്റ് സമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി - ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട്  പാര്‍ലമെന്റിന്റെ പത്യേക സമ്മേനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റ് സമ്മേളനം നടത്തുമെന്നാണ് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചിരിക്കുന്നത്. എന്തിന് വേണ്ടിയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതെന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല.  ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ക്കാണ് പ്രത്യേക സമ്മേളനമെന്നാണ്  പ്രള്‍ഹാദ് ജോഷി പറയുന്നത്. എന്നാല്‍ എന്ത് തരത്തിലുള്ള ചര്‍ച്ചകളാണ് ഈ സമ്മേളനത്തില്‍ ഉണ്ടാകുക എന്ന് മന്ത്രി വ്യക്തമാക്കുന്നില്ല. പാര്‍ലമെന്റ് പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന അഭ്യഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ തിരുമാനം. ഏതെങ്കിലും സുപ്രധാന ബില്ല് പാസാക്കിയെടുക്കാനുള്ള നീക്കമായി ഇതിനെ വിവക്ഷിക്കുന്നുമുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് ഡിസംബറില്‍ തന്നെ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

Latest News