ദമാം - കിഴക്കൻ പ്രവിശ്യയിൽ നിയന്ത്രണം വിട്ട വാഹനം വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ സ്ഥാപനത്തിനും വാഹനത്തിനും നാശനഷ്ടങ്ങൾ നേരിട്ടു. ആർക്കും പരിക്കില്ല. സംഭവത്തിൽ കിഴക്കൻ പ്രവിശ്യ ട്രാഫിക് പോലീസ് നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.