അടച്ചിട്ട വീട്ടില്‍ മോഷണം; നഷ്ടമായത് 26.5 പവന്‍ സ്വര്‍ണം

കോഴിക്കോട്: കുന്നമംഗലത്ത് അടച്ചിട്ട വീട്ടില്‍ നടന്ന മോഷണത്തില്‍ 26.5 പവന്‍ സ്വര്‍ണം നഷ്ടമായി. കുരിക്കത്തൂര്‍ എരവത്ത് തടത്തില്‍ ശ്രീനിവാസന്റെ വീട്ടിലാണ് മോഷണം നടന്നത്. 

വീടുപൂട്ടി സഹോദരന്റെ വീട്ടിലെ ചടങ്ങുകള്‍ക്ക് പോയ കുടുംബം രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട മോഷ്ടാക്കള്‍ വിവിധ അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷ്ടിച്ചത്.

Latest News