കറില്‍ കടത്തിയ 25 ലക്ഷത്തിന്റെ കുഴല്‍പണം പിടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട്- കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷത്തിന്റെ കുഴല്‍പണം ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. പണം കടത്തുകയായിരുന്ന മലപ്പുറം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വലിയങ്ങാടി സ്വദേശി മുഹമ്മദ് റിയാസ് (36), കുയിലന്‍തൊടി സ്വദേശി മുഹമ്മദ് റിയാസ് (31) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് കാറില്‍ കടത്തുകയായിരുന്ന പണം കാറിന്റെ രഹസ്യ അറയിലാണ് സൂക്ഷിച്ചിരുന്നത്. 2000 ന്റെയും 500 ന്റെയും നോട്ടു കെട്ടുകളാണ് ഉണ്ടായിരുന്നത്. ഇന്നലെ പുലര്‍ച്ചെ ശേഖരിപുരം കല്‍മണ്ഡപം ബൈപാസില്‍ വെച്ചാണ് എസ്.ഐ ആര്‍.രഞ്ജിത്തും എസ്.ഐ വി.കെ.കമറുദ്ദീനും അടങ്ങിയ സംഘം കാറും പണവും പിടികൂടിയത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ടി.ആര്‍.സുനില്‍ കുമാര്‍, ടി.ജെ. ബ്രിജിത്ത്, റഹീം മുത്തു, സൂരജ് ബാബു, ദിലീപ്, സജീന്ദ്രന്‍, അരവിന്ദാക്ഷന്‍, ഷമീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Latest News