Sorry, you need to enable JavaScript to visit this website.

സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നടന്‍ ജയസൂര്യ

കൊച്ചി - കര്‍ഷകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ  നടത്തിയ വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നടന്‍ ജയസൂര്യ. ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതിന്റെ കാരണങ്ങളാണ് വിശദീകരികരിച്ചതെന്നും മന്ത്രിമാര്‍ കര്‍ഷകരുടെ ദുരിതം അറിയണമെന്നുണ്ടായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയസൂര്യയെ അനുകൂലിച്ച് കെ.മുരളീധരന്‍ എം പിയും രംഗത്ത് വന്നു. മന്ത്രിമാര്‍ക്ക് സ്റ്റേജില്‍ വച്ച് തന്നെ മറുപടി പറയാമായിരുന്നല്ലോ, അത് ചെയ്യാതെ എന്തിന് പത്രക്കാരോട് മാത്രം മറുപടി നല്‍കിയതെന്ന് കെ.മുരളീധരന്‍ ചോദിച്ചു. മന്ത്രി പി.രാജീവ് മാത്രമാണ് വേദിയില്‍ വച്ച് മറുപടി നല്‍കിയത്. കൃഷി മന്ത്രി പ്രസാദ് വേദിയില്‍ മറുപടി നല്‍കിയിരുന്നില്ല.
കളമശ്ശേരിയിലെ കാര്‍ഷികോത്സവം വേദിയിലാണ് കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ച് നടന്‍ ജയസൂര്യ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവര്‍ വേദിയിലിരിക്കെയായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനം ഉന്നയിച്ചത്.  തിരുവോണ ദിവസം പോലും നമ്മുടെ കര്‍ഷകര്‍ ഉപവാസമിരിക്കേണ്ട അവസ്ഥയാണെന്ന് ജയസൂര്യ പറഞ്ഞിരുന്നു. കൃഷിക്കാരെന്ന നിലയില്‍ എല്ലാം നല്ല രീതിയില്‍ നടന്നുപോകുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ ഉണ്ടെങ്കിലെ പുതിയ തലമുറ ഇതിലേക്കു വരൂ എന്നും പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടിരുന്നു.

 

Latest News