Sorry, you need to enable JavaScript to visit this website.

എ.സി.മൊയ്തീന് വീണ്ടും ഇഡി നോട്ടിസ്; നികുതി രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം

കൊച്ചി- കരുവന്നൂര്‍ ബാങ്കു തട്ടിപ്പു കേസില്‍ സിപിഎം നേതാവ് എ.സി.മൊയ്തീന്‍ എംഎല്‍എയ്ക്ക് വീണ്ടും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. ചോദ്യം ചെയ്യലിനു തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ഇതിനോടൊപ്പം 10 വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ഇഡി നിര്‍ദേശിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ഇന്ന് ഹാജരാകാന്‍ എ.സി.മൊയ്തീന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ഹാജരാകുന്നതിന് അസൗകര്യമറിയിച്ച് ഇഡിക്കു മൊയ്തീന്‍ ഇമെയില്‍ അയച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചത്. അതേസമയം, പുതുപ്പള്ളി തിരഞ്ഞെടുപ്പിനു ശേഷമേ ഇഡിക്കു മുന്നില്‍ മൊയ്തീന്‍ ഹാജരാകുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേഠ് എന്നിവരുടെ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പിനു മുന്‍പു ഹാജരാകുന്നതു വലിയ വാര്‍ത്തയാകുകയും പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കുകയും ചെയ്യുമെന്നു കരുതി പാര്‍ട്ടി തന്നെയാണു ഹാജരാകേണ്ടതെന്നു മൊയ്തീനു നിര്‍ദേശം നല്‍കിയത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പും കള്ളപ്പണം വെളുപ്പിച്ചതും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി സംഘം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മൊയ്തീന്റെ വീട് റെയ്ഡ് ചെയ്തതും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടതും.

Latest News