പ്രഗ്നാനന്ദയെ എം. കെ. സ്റ്റാലിന്‍ ആദരിച്ചു

ചെന്നൈ- ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയെ 30 ലക്ഷം രൂപയും മെമന്റോയും നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍ ആദരിച്ചു.

ആല്‍വാര്‍പേട്ടിലെ വസതിയില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പ്രഗ്‌നാനന്ദ മെമന്റോയും ഷാളും ഏറ്റുവാങ്ങി. സംസ്ഥാന യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍, പ്രഗ്‌നാനന്ദയുടെ മാതാപിതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

2023ലെ ഫിഡെ ലോകകപ്പില്‍ നേടിയ വെള്ളി മെഡല്‍ മുഖ്യമന്ത്രിക്ക് കാണിച്ചുകൊടുത്തു. മിടുക്കനെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ടെന്ന് സൂചിപ്പിച്ച സ്റ്റാലിന്‍ പ്രഗ്‌നാനന്ദയുടെ നേട്ടങ്ങള്‍ തമിഴ്‌നാടിനും മുഴുവന്‍ രാജ്യത്തിനും അഭിമാനമാണെന്നും പറഞ്ഞു.

Latest News