ന്യൂദല്‍ഹി- ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ യു. എസിന് ആശങ്ക. അതോടെ വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലും യു. എസ് വ്യാപാര പ്രതിനിധി കാതറിന്‍ തായും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
നയം നടപ്പാക്കിയാല്‍ ഇന്ത്യയിലേക്കുള്ള യു. എസ് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന കാര്യങ്ങള്‍ അവലോകനം ചെയ്യാനും നിര്‍ദ്ദേശിക്കാനും അവസരം ആവശ്യമാണെന്ന് കാതറിന്‍ തായ് പറഞ്ഞു.
വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ ചില പൗള്‍ട്രി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട തീര്‍പ്പാക്കാതെകിടക്കുന്ന വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിന് പരസ്പര ചര്‍ച്ച തുടരാന്‍ രണ്ട് മന്ത്രിമാരും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.