സമാജ് വാദി പാര്‍ട്ടി നേതാവിന്റെ നാവറുക്കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്

ലഖ്നൗ - സമാജ് വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ നാവറുക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രംഗത്ത് . ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി മനുഷ്യാവകാശ വിഭാഗത്തിന്റെ ചെയര്‍മാനുമായ ഗംഗാറാം ശര്‍മ്മയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഹിന്ദൂയിസം തട്ടിപ്പാണ് എന്ന സാമി പ്രസാദ് മൗര്യയുടെ പരാമര്‍ശമാണ് ഗംഗാറാം ശര്‍മ്മയെ ചൊടിപ്പിച്ചത്. 
ഇത്തരമൊരു പരാമര്‍ശത്തിലൂടെ ഹിന്ദൂയിസത്തെ അപമാനിക്കുകയാണ് മൗര്യ ചെയ്തതെന്ന് ഗംഗാറാം ശര്‍മ്മ ആരോപിച്ചു. മതപുസ്തകമായ രാമചരിതമാനസത്തെ മൗര്യ അപമാനിച്ചുവെന്നും ശര്‍മ്മ പറഞ്ഞു.

 

Latest News