സരോജിനി ബാലാനന്ദന്റെ സംസ്‌കാരം നാളെ

കൊച്ചി- ചൊവ്വാഴ്ച അന്തരിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും സി.പി.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സരോജിനി ബാലാനന്ദന്റെ സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കളമശ്ശേരി പൊതു ശ്മശാനത്തില്‍ നടക്കും. ഇന്ന് 3 മണിമുതല്‍ 6 മണിവരെ കളമശേരി ടൗണ്‍ ഹാളിലും അതിനുശേഷം 8 മണിവരെ കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ അന്ത്യാഞ്ജലികളര്‍പ്പിച്ചു. തുടര്‍ന്ന് നോര്‍ത്ത് കളമശേരിയില്‍ ഏലൂര്‍ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന പൊന്നംകുളത്ത് വീട്ടിലേക്ക് കൊണ്ടുപോയി.  സരോജിനി ബാലാനന്ദന്റെ കണ്ണുകള്‍ കനിവ് പാലിയേറ്റീവ് സംഘം വഴി അങ്കമാലി എല്‍.എഫ് ആശുപത്രിക്ക് നല്‍കി.
സരോജിനിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു.

 

Latest News