തിരുവനന്തപുരം - ഓണാഘോഷത്തിന്റെ ഭാഗമായി തുറന്ന ജീപ്പിന്റെ ബോണറ്റിനു മുകളില്‍ കുട്ടിയെ ഇരുത്തി യാത്ര ചെയ്ത ഡ്രെവറേയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്താണ് സംഭവം നടന്നത്. മേനംകുളം വാടിയില്‍ നിന്നാണ് ജീപ്പ് കസ്റ്റഡിയില്‍ എടുത്തത്. യാത്രയില്‍ മുഴുവന്‍ കുട്ടിയെ ജീപ്പിന്റെ ബോണറ്റിനു മുകളില്‍ ഇരുത്തിയിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി ആരംഭിച്ചു.