ജിസാൻ - ജിസാൻ പ്രവിശ്യയിൽ യെമൻ അതിർത്തിക്കു സമീപം മലമുകളിൽ നിന്ന് വീണ് പരിക്കേറ്റ യെമനി നുഴഞ്ഞുകയറ്റക്കാരനെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷിച്ചു. ദുർഘടമായ പർവതപ്രദേശത്തുകൂടി സഞ്ചരിക്കുന്നതിനിടെയാണ് നുഴഞ്ഞുകയറ്റക്കാരൻ പാറക്കെട്ടിൽ നിന്ന് കാൽതെന്നി വീണത്. പരിക്കേറ്റ യെമനിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് നീക്കിയതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.






