Sorry, you need to enable JavaScript to visit this website.

സ്‌മൈൽ പ്ലീസ്; റോവർ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രം പുറത്തുവിട്ടു

ബെംഗളൂരു- ഇന്ത്യയുടെ ചാന്ദ്രദൗത്യം ചാന്ദ്രയാൻ- 3ന്റെ റോവർ പകർത്തിയ കൂടുതൽ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. വിക്രം ലാൻഡറിന്റെ ചിത്രമാണ് പ്രഗ്യാൻ റോവർ പകർത്തിയത്. റോവറിലെ നാവിഗേഷൻ ക്യാമറയാണ് ചിത്രം പകർത്തിയത്.

ചന്ദ്രോപരിതലത്തിലെ വിവരങ്ങൾ ശേഖരിക്കുന്ന ChaSTE, ILSA എന്നീ പേലോഡുകൾ വ്യക്തമായി ചിത്രത്തിൽ കാണാം. ഈ പേലോഡുകൾ ശേഖരിച്ച ചന്ദ്രോപരിതലത്തിലെ താപനിലയെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  ചന്ദ്രന്റെ മേൽമണ്ണിൽ വലിയ താപവ്യത്യാസമുണ്ടെന്നാണ് എട്ട് സെന്റീമീറ്റർ വരെ ആഴത്തിൽ പഠനം നടത്തിയ പ്രോബ് കണ്ടെത്തിയത്. വിവിധ ആഴങ്ങളിൽ പഠനം നടത്തിയതിൽ നിന്ന് നിർണായക വിവരങ്ങളാണ് ലഭിച്ചത്. ചന്ദ്രോപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് താപനില. ഓരോ സെൻറിമീറ്റർ ആഴത്തിലും താപനില കുറഞ്ഞ് എട്ട് സെന്റീമീറ്റർ ആഴത്തിലെത്തുമ്പോൾ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസാണ് താപനില. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില സംബന്ധിച്ച് ആദ്യമായാണ് പഠനം നടത്തുന്നത്.


 

Latest News