മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ ബന്ധുക്കൾ വാഹനാപകടത്തിൽപെട്ടു; രണ്ടു മരണം

പത്തനംതിട്ട - പത്തനംതിട്ട കുളനട എം.സി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് രണ്ടു മരണം. ജീപ്പ് ഡ്രൈവർ അഞ്ചൽ സ്വദേശി അരുൺകുമാർ(29), ജീപ്പിലെ യാത്രക്കാരി കൊല്ലം കോട്ടയ്ക്കൽ സ്വദേശിനി ലതിക (50) എന്നിവരാണ് മരിച്ചത്. 
 കോട്ടയത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ ബന്ധുക്കളാണ് അപകടത്തിൽപെട്ടത്. കുളനട മാന്തുക പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ഏഴുപേരാണ് ജീപ്പിലുണ്ടായിരുന്നത്. പരുക്കേറ്റവർ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.

Latest News