ബൈക്കിലെത്തിയ അക്രമികൾ നടുറോഡിൽ യുവാവിനെ വെടിവെച്ചുകൊന്നു

ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത്   നടുറോഡില്‍ യുവാവിനെ വെടിവെച്ചു കൊന്നു. ഭജന്‍പുരയിലെ സുഭാഷ് നഗറിലാണ് സംഭവം. 36 കാരനായ ഹര്‍പ്രീത് ഗില്‍ ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

സ്‌കൂട്ടിയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയ ശേഷം കടന്നുകളഞ്ഞ അക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Latest News