തിരുവോണദിനത്തില്‍ ജയിലില്‍ വറുത്തരച്ച കോഴിക്കറിയടക്കം ഗംഭീര ഓണസദ്യ

കണ്ണൂര്‍-തിരുവോണദിനത്തില്‍ ജയിലില്‍ വറുത്തരച്ച കോഴിക്കറിയടക്കം ഗംഭീര ഓണസദ്യ. സാധാരണ മെനുവില്‍ അന്തേവാസികള്‍ക്ക് ചിക്കന്‍കറി ഇല്ലാത്തതാണ്. സംസ്ഥാനത്തെ 56 ജയിലുകളിലായി 9500ലധികം അന്തേവാസികളാണ് ഉള്ളത്. 1050ലധികം അന്തേവാസികളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നെയ്ച്ചോറും ചിക്കന്‍കറിയും സാലഡും പാല്‍പ്പായസവുമാണ് ഒരുക്കുന്നത്.
കണ്ണൂര്‍ വനിതാ ജയിലില്‍ ഇലയിട്ട് പച്ചക്കറി സദ്യ ഒരുക്കി. ജയിലുകളില്‍ ഓണത്തിനൊപ്പം വിഷു, റംസാന്‍, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റര്‍, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി എന്നീ ദിവസങ്ങളിലാണ് സദ്യ തയ്യാറാക്കുന്നത്.


 

Latest News