Sorry, you need to enable JavaScript to visit this website.

ചാന്ദ്രദൗത്യത്തിനായി ലാൻഡർ രൂപകൽപ്പന ചെയ്തുവെന്ന് വ്യാജ അവകാശവാദം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

സൂറത്ത്- ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായി വേഷമിടുകയും ചന്ദ്രയാൻ3 ചാന്ദ്ര ദൗത്യത്തിനായി ലാൻഡർ മോഡ്യൂൾ രൂപകൽപ്പന ചെയ്തത് താനാണെന്ന് അവകാശപ്പെട്ട് പ്രാദേശിക മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്ത കേസിൽ  ഒരാളെ ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രയാൻ 3 ന്റെ ലാൻഡർ മൊഡ്യൂൾ രൂപകൽപ്പന ചെയ്തതായി അവകാശപ്പെട്ട് ഓഗസ്റ്റ് 23-നാണ് ഇയാൾ അഭിമുഖം നൽകി മിഥുൽ ത്രിവേദിയെ ആണ് അറസ്റ്റ് ചെയ്തത്. വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി നടത്തിയതിന് ശേഷമായിരുന്നു അഭിമുഖം. ഐ.എസ്.ആർ.ഒയുടെ സയൻസ് ആപ്ലിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ' 'അസിസ്റ്റന്റ് ചെയർമാനായി ജോലി ചെയ്തുവെന്ന വ്യാജ അപ്പോയിന്റ്‌മെന്റ് ലെറ്ററും ഇയാൾ ഹാജരാക്കിയിരുന്നു. 
സമഗ്രമായ അന്വേഷണത്തിൽ ഇയാൾക്ക് ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ3 ദൗത്യവുമായി ഒരു തരത്തിലും ബന്ധമില്ലെന്നും ഐ.എസ്.ആർ.ഒ ജീവനക്കാരനെന്ന വ്യാജേന അവകാശവാദം ഉന്നയിക്കുകയായിരുന്നുവെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഐ.എസ്.ആർ.ഒയുടെ അടുത്ത പദ്ധതിയിലും തനിക്ക് ബന്ധമുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ഐ.എസ്.ആർ.ഒയെക്കുറിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചു, അതുവഴി സ്ഥാപനത്തിന്റെ പ്രശസ്തിക്ക് കോട്ടം തട്ടിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇയാളുടെ പേരിൽ ചുമത്തിയത്.
 

Latest News