പട്ടാപ്പകല്‍ വെയിറ്റിംഗ് ഷെഡ്ഡില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ഇടുക്കി-കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിരുന്ന് കൈഞരമ്പ് മുറിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപത്തെ വെയിറ്റിംഗ് ഷെഡ്ഡിലാണ് ചേറ്റുകുഴി സ്വദേശിനിയായ 27 കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത്.  
കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ ശ്രമം. രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകട നിലതരണം ചെയ്തിട്ടുണ്ട്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

 

Latest News