Sorry, you need to enable JavaScript to visit this website.

കൗതുകം തീർത്ത് ജെ.ഡി.ടി എൽ.പി സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്‌

സ്‌കൂൾ ലീഡറായി തെരഞ്ഞെടുത്ത ആയിഷ ഹനിയ്യ വിദ്യാർഥികളെ അഭിവാദ്യം ചെയ്യുന്നു

വെള്ളിമാട്കുന്ന് - സ്‌കൂൾ വിദ്യാർഥികളിൽ പൊതു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജെ.ഡി.ടി ഇസ്‌ലാം എൽ.പി സ്‌കൂളിൽ പാർലമെൻറ് ഇലക്ഷൻ പൂർത്തിയാക്കി. 
ചീഫ് ഇലക്ഷൻ ഓഫീസറായി അധ്യാപകനെ നിയോഗിക്കുകയും പോളിങ് ഓഫീസർ, അസി. പോളിങ് ഓഫീസർ, പോലീസ് എന്നീ ചുമതലകൾ വിദ്യാർഥികൾക്കും നൽകി. 
സ്‌കൂൾ ലീഡർ, ക്ലാസ് ലീഡർ സ്ഥാനങ്ങളിലേക്ക് 64 പേർ വിവിധ ചിഹ്നങ്ങളിൽ മത്സരിച്ചു.
പത്രികാ സമർപ്പണം, ചിഹ്നം അനുവദിക്കൽ, പ്രചാരണം, നിശ്ശബ്ദ പ്രചാരണം തുടങ്ങിയ ക്രമങ്ങൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. പോസ്റ്റൽ വോട്ടിനുള്ള സൗകര്യവും ഒരുക്കി. സോഫ്റ്റ്‌വെയർ സംവിധാനത്തിൽ വോട്ടിങ് മെഷീൻ സജ്ജീകരിച്ചും വോട്ടർ ഐഡിയായി സ്‌കൂൾ ഐ.ഡി ടാഗ് ഉപയോഗപ്പെടുത്തിയുമാണ് വോട്ടെടുപ്പ് നടത്തിയത്.
496 വിദ്യാർഥികളിൽ 191 വോട്ടുകൾ നേടി നാലാം ക്ലാസ് വിദ്യാർഥി ആയിഷ ഹനിയ്യ സ്‌കൂൾ ലീഡറായി. അസംബ്ലിയിൽ സ്‌കൂൾ ലീഡർ പതക്കം നൽകി. ക്ലാസ് ലീഡർമാരായി തെരഞ്ഞെടുത്തവർക്ക് ലീഡർ ബാഡ്ജ് ചാർത്തുകയും ചെയ്തു. നബീൽ മാസ്റ്റർ, ഹിഫാസ ടീച്ചർ, ഉമ്മുകുൽസു ടീച്ചർ, സമീറ ടീച്ചർ എന്നിവർ ഇലക്ഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. പതക്കം ചാർത്തൽ ചടങ്ങ് അബ്ദുൽ മജീദ് മാസ്റ്റർ നിർവ്വഹിച്ചു. സെയ്ത് മുഹമ്മദ് മാസ്റ്റർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ എ.പി. അബ്ദുൽ ബഷീർ, വൈസ് പ്രസിഡൻറ് കെ.പി. ഷാക്കിർ, മദർ പി.ടി.എ ചെയർപേഴ്‌സൺ പി. ഫസീന എന്നിവർ വോട്ടെടുപ്പിന് നേതൃത്വം നൽകി. 
 

Latest News