കോഴിക്കോട്ടെ എയിംസ് പ്രഖ്യാപനം സെപ്തംബറില്‍ 

ന്യൂദല്‍ഹി-കേരളം ഏറെ കാത്തിരുന്ന എയിംസ് പ്രഖ്യാപനം സെപ്തംബര്‍ രണ്ടാം ആഴ്ചയോടെ ഉണ്ടാകുമെന്ന് കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അറിയിച്ചു.കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംഷു പാന്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണിത്. കോഴിക്കോട് 200 ഏക്കര്‍ ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ടെന്ന് കെ.വി. തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ അറിയിച്ചു. രാജ്യത്തെ പാലിയേറ്റീവ് കെയര്‍ സംബന്ധിച്ച് സെപ്തംബര്‍ 21, 22 തീയതികളില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സംസ്ഥാന മന്ത്രിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും യോഗം കൊച്ചിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Latest News