എന്റെ പാട്ടുകള്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്- വിവേക് രാമസ്വാമിയോട് റാപ്പര്‍ എമിനെം

അയോവ, യു.എസ്- പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്റെ പാട്ടുകള്‍ ഉപയോഗിക്കരുതെന്ന് മത്സരാര്‍ഥിയായ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയോട് പ്രശസ്ത യു.എസ് റാപ്പര്‍ എമിനെം.
നല്ലൊരു പാട്ടുകാരന്‍ കൂടിയായ വിവേക് എമിനെമിന്റെ ലോസ് യുവര്‍സെല്‍ഫ് എന്ന ഗാനം ഭംഗിയായി ആലപിച്ചത് വൈറലായിരുന്നു. സംഗീതലൈസന്‍സിംഗ് സ്ഥാപനമായ ബി.എം.ഐ ഇതേത്തുടര്‍ന്ന് രാമസ്വാമിയുടെ അഭിഭാഷകന് നോട്ടീസ് അയച്ചു. ഇക്കാര്യം രാമസ്വാമിയുടെ വക്താവ് സ്ഥിരീകരിച്ചു.

 

Latest News