Sorry, you need to enable JavaScript to visit this website.

പീഡകന്‍ പ്രിന്‍സിപ്പലിനെതിരെ രക്തം കൊണ്ട് കത്തെഴുതി യു.പിയിലെ വിദ്യാര്‍ഥിനികള്‍

ഗാസിയാബാദ്- സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥിനികള്‍. പ്രിന്‍സിപ്പലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് വിദ്യാര്‍ഥിനികള്‍ കത്തില്‍ ആവശ്യപ്പെട്ടു. പിന്നാലെ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പാണ്ഡെയെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. രാജീവ് പാണ്ഡെ വിദ്യാര്‍ഥിനികളെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി.

ഓഫിസിലെത്തുന്ന പെണ്‍കുട്ടികളെ ഇയാള്‍ മോശമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ആദ്യം പ്രിന്‍സിപ്പലിനെതിരെ സംസാരിക്കാന്‍ ഭയന്ന പെണ്‍കുട്ടികള്‍, ശല്യം സഹിക്കാനാകാതെ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലുമായി വാക്കുതര്‍ക്കമുണ്ടായി. അതിനിടെ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്ന് ആരോപിച്ച് രാജീവ് പാണ്ഡെ പരാതി നല്‍കി. ഇരുവിഭാഗങ്ങള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മണിക്കൂറുകളോളം പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തുകയും തടങ്കലില്‍ വെക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും ആരോപിച്ചു. ഇക്കാര്യം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രക്തം കൊണ്ടു കത്തെഴുതിയത്.

 

Latest News