ഉത്രാടദിനത്തില്‍ കേരളം കുടിച്ചത് 116 കോടിയുടെ മദ്യം

തിരുവനന്തപുരം- കേരളത്തില്‍ ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 116 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 112 കോടിയായിരുന്നു.

രണ്ട് ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പന ഒരു കോടിക്ക് മുകളിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റതില്‍ ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിനാണ്. ഇവിടെ 1.06 കോടി രൂപയുടെ മദ്യം വിറ്റു. രണ്ടാമത്, കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റില്‍ 1.01 കോടിയുടെ മദ്യം വിറ്റതായാണ് കണക്കുകള്‍.

വൈകുന്നേരത്തോടെ അന്തിമ കണക്ക് പുറത്ത് വരുമ്പോള്‍ നിലവിലെ കണക്കില്‍ മാറ്റമുണ്ടാകുമെന്നാണ് ബെവ്‌കോ അധികൃതര്‍ പറയുന്നത്. തിരുവോണദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയാണ്.

 

Latest News