ശ്രീനഗര്‍- 71-ാം ലോക സുന്ദരി കിരീട മത്സരം കാശ്മീരില്‍ നടക്കും. ജി20 രാജ്യങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മത്സരത്തിനെത്തുമെന്ന് മിസ് വേള്‍ഡ് സിഇഒ ജൂലിയ എറിക് മോര്‍ലി അറിയിച്ചു.
ഡിസംബര്‍ എട്ടിനാണ് മിസ് വേള്‍ഡ് മത്സരം സംഘടിപ്പിക്കുന്നത്. അതിനു മുന്നോടിയായി നവംബറില്‍ തന്നെ എല്ലാ മത്സരാര്‍ഥികളും കാശ്മീരില്‍ എത്തിച്ചേരും.