മരുഭൂമിയിൽ കാണാതായ ആളെ  മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട അൽദഹു മരുഭൂമിയിൽ കാർ കുടുങ്ങി കാണാതായ സൗദി പൗരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി മരുഭൂമിയിൽ കാണാതാകുന്നവർക്കു വേണ്ടി തിരച്ചിലുകളും രക്ഷാപ്രവർത്തനങ്ങളും നടത്തുന്ന ഇൻജാദ് വളണ്ടിയർ സംഘം അറിയിച്ചു. സൗദി പൗരനെ കാണാതായതായി ബന്ധുക്കൾ സുരക്ഷാ വകുപ്പുകളെയും വളണ്ടിയർ സംഘത്തെയും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സൗദി പൗരന്റെ കാർ മരുഭൂമിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ഏറെ ദൂരെയാണ് കൊടുംചൂടിൽ വെള്ളം ലഭിക്കാതെ ദാഹപരവശനായി മരിച്ചുകിടക്കുന്ന നിലയിൽ സൗദി പൗരനെ കണ്ടെത്തിയത്.
 

Latest News