അല്‍ഖോബാറില്‍ അബായ ധരിച്ച് മാളിലെത്തിയ വിദേശിയെ പിടികൂടി

റിയാദ്- അല്‍കോബാറില്‍ അബായ ധരിച്ച് സ്ത്രീ വേഷത്തിലെത്തിയ വിദേശിയ അറസ്റ്റ് ചെയ്തതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു. അബായ ധരിച്ച് മറ്റൊരാളോടൊപ്പം ഷോപ്പിംഗ് മാളിലെത്തിയ ഈജിപ്ഷ്യന്‍ പൗരനാണ് പോലീസ് പിടിയിലായത്. ഇദ്ദേഹം അബായ ധരിച്ച് ഷോപ്പിംഗ് മാളില്‍ നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Latest News