കരിപ്പൂരില്‍ 44 കോടിയോളം രൂപ വില വരുന്ന മയക്കുമരുന്നുമായി യു.പി സ്വദേശി അറസ്റ്റില്‍

മലപ്പുറം - കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊക്കയിനും ഹെറോയിനുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. രാജീവ് കുമാര്‍ എന്നായാളാണ് ഡി.ആര്‍.ഐയുടെ പിടിയിലായത്. ഇയാളില്‍ നിന്ന് 44 കോടിയോളം രൂപ വിലവരുന്ന 3490 ഗ്രാം കൊക്കയിന്‍, 1296 ഗ്രാം ഹെറോയിന്‍ എന്നിവ കണ്ടെടുത്തു. നെയ്റോബിയില്‍ നിന്നും വിവിധ രാജ്യങ്ങള്‍ വഴി കരിപ്പൂരില്‍ ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ എത്തിയത്. ഡി ആര്‍ ഐ നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വില്‍പ്പന നടത്താനായാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതര്‍ പരിശോധിക്കുകയാണ്.

 

Latest News