പോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

 കാസര്‍കോട് - പൊലീസിനെ വെട്ടിച്ച് പോയ കാര്‍ പോലീസ് പിന്തുടരുന്നതിനിടെ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. അംഗടിമോഗര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഫര്‍ഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയിലിരിക്കെയാണ് മരണം കാസര്‍ഗോഡ് കുമ്പളയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അപകടം നടന്നത്. പൊലീസ് വിദ്യാര്‍ത്ഥിയുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. 

 

Latest News