Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കലാപം: ഹർദിക് പട്ടേലിനും സഹായികൾക്കും രണ്ടു വർഷത്തെ ജയിൽ ശിക്ഷ

അഹമ്മദാബാദ്- ഗുജറാത്തിലെ പട്ടിദാർ സമുദായ നേതാവും ബി.ജെ.പിയുടെ കണ്ണിലെ കരടുമായ ഹർദിക് പട്ടേലിന് രണ്ടുവർഷത്തെ ജയിൽ ശിക്ഷ. 2015-ൽ ഗുജറാത്തിൽ ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ കലാപമുണ്ടാക്കി എന്ന കേസിലാണ് 24-കാരനായ ഹർദികിനെ ശിക്ഷിച്ചത്. ഹർദികിന് പുറമെ, അദ്ദേഹത്തിന്റെ രണ്ടു സഹായികളായ ലാൽജി പട്ടേൽ, എ.കെ പട്ടേൽ എന്നിവർക്കും ജയിൽ ശിക്ഷയുണ്ട്. കലാപമുണ്ടാക്കൽ, തീയിടൽ, പൊതുമുതൽ നശിപ്പിക്കൽ, അനുമതിയല്ലാതെ സംഘംചേരൽ എന്നീ കുറ്റങ്ങളാണ് ഇവരുടെമേൽ ചുമത്തിയത്. 
2015 ജൂലൈയിലാണ് ഹർദികിന്റെ പേരിൽ പോലീസ് കേസെടുത്തത്. പട്ടിദാർ സമുദായത്തിന് സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സമരം കലാപത്തിലേക്ക് നീങ്ങുകയായിരുന്നു. ഹർദികിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭകർ മെഹ്‌സാന ജില്ലയിലെ വിസ്‌നഗറിലെ ബി.ജെ.പി എം.എൽ.എയുടെ ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ മാധ്യമപ്രവർത്തകരെയും അക്രമിച്ചു. 2015 ജൂലൈ 23-നായിരുന്നു ഈ അക്രമങ്ങൾ അരങ്ങേറിയത്. കോടതി നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ഹർദികിനും സഹായികൾക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സർക്കാർ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിനും പട്ടിദാർ സമുദായത്തിന് സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് അടുത്തമാസം 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഹർദിക് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രണ്ടു വർഷത്തെ തടവുശിക്ഷ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
 

Latest News