പട്‌ന - ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി പദത്തിനു യോഗ്യനാണെന്ന് ജനതാദള്‍ (യു) വക്താവ് കെ.സി. ത്യാഗി. എന്നാല്‍ 'ഇന്ത്യ' മുന്നണിയുടെ ഐക്യത്തിനു പ്രശ്‌നമുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്താനില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയാണു കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പരസ്യ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ജെ.ഡി.യു വക്താവിന്റെ പ്രതികരണം.'ഇന്ത്യ' മുന്നണിയില്‍ പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നു നിതീഷ് കുമാര്‍ വ്യക്തമാക്കി. 'ഇന്ത്യ' മുന്നണി കണ്‍വീനറാകുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സ്ഥാനം താന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക മാത്രമാണു തന്റെ ലക്ഷ്യമെന്നും നിതീഷ് വിശദീകരിച്ചു.
അതേസമയം, ബിഹാറില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രഖ്യാപനം മഹാസഖ്യത്തില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്.