പുടിന്‍ മോഡിയെ വിളിച്ചു, ജി20 ക്ക് വരില്ല, പകരം വിദേശമന്ത്രിയെ അയക്കും

ന്യൂദല്‍ഹി- അടുത്ത വാരാന്ത്യത്തില്‍ ദല്‍ഹി ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനാകില്ലെന്ന് റഷ്യയുടെ വഌദിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചു. പകരം വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനെ അയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ സംവദിച്ച നേതാക്കള്‍ ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിച്ചതായും പി.എം.ഒ പറഞ്ഞു.

ഹ്രസ്വമായ കോളിനിടെ, പ്രധാനമന്ത്രി മോഡി പുടിന്റെ തീരുമാനത്തില്‍ തൃപ്തി  പ്രകടിപ്പിക്കുകയും ജി 20 യുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇന്ത്യയുടെ നന്ദി അറിയിക്കുകയും ചെയ്തു.

ഉക്രെയ്‌നുമായുള്ള യുദ്ധത്തിലേക്ക് തന്റെ രാജ്യത്തെ നയിച്ചതിന് ആഗോള വിമര്‍ശം നേരിടുന്ന റഷ്യന്‍ നേതാവിനെതിരെ ആഗോള അറസ്റ്റ് വാറണ്ടുള്ളതും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാന്‍ അദ്ദേഹത്തെ വിമുഖനാക്കുന്നുണ്ട്.

 

 

Latest News